Under the leader ship of seed club and science club arrange soap making
സ്കൂള്‍ സന്ദര്‍ശിച്ചു
DEO VENUGOPAL SIR, AEO RAVEENDRA NADH SIR,DIET Sr.Lect.PURUSHOTHAMAN SIR എന്നിവര്‍ ചേര്‍ന്ന ISM ടീം സ്കൂള്‍ സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് എത്തിച്ചേര്‍ന്ന മേലധികാരികള്‍ ലാബ്,ലൈബ്രറി,കിച്ചന്‍,ടോയിലറ്റ്,സ്കൂള്‍ പരിസരം എന്നിവ വിലയിരുത്തി.തുടര്‍ന്ന് ക്ലാസ്സുകള്‍ സന്ദര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്തു.തുടര്‍ന്ന് നടന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ വിലയിരുത്തി.
ഉൗര്‍ജ്ജസംരക്ഷണദിനം ആചരിച്ചു
ഉൗര്‍ജ്ജസംരക്ഷണദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ കോഡിനേറ്റര്‍ പ്രശാന്തന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക
സി.റോഷ്ന അധ്യക്ഷത വഹിച്ചു.സ്കൂള്‍ കണ്‍വീനര്‍ രജനിടീച്ചര്‍,സീനിയര്‍ അധ്യാപിക ഷീല ചാക്കോ എന്നിവര്‍ സംസാരിച്ചു.
ദസറാദിനം കൊണ്ടാടി
ദസറാദിനാഘോഷങ്ങള്‍സമുചിതം കൊണ്ടാടി.കുട്ടികള്‍ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു.ദസറാദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് സി.റോഷ്ന സംസാരിച്ചു.സന്ധ്യാറാണി ടീച്ചര്‍,സുനിതടീച്ചര്‍,സന്ധ്യാഡിസൂസടീച്ചര്‍ എന്നിവര്‍ നേത്യത്വം നല്‍കി.
കൈകഴുകല്‍ദിനം ആചരിച്ചു
മഡോണസ്കൂളില് കൈകഴുകല്‍ ദിനം സമുചിതം ആചരിച്ചു.പ്രധാനാധ്യാപിക സി.റോഷ്ന നേത്യത്വം നല്‍കി.ശരീരശുദ്ധി,പരിസരശുചിത്വം,പകര്‍ച്ചവ്യാധി എന്നിവയെക്കുറിച്ചുള്ള അവബോധക്ലാസ്സും സംഘടിപ്പിച്ചു.
മാഗസിന്‍ പ്രദര്‍ശനം
ഡോ.എ.പി ജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി കുട്ടികള്‍ കലാം മാഗസിന്‍ പ്രദര്‍ശനം സംഘടിപ്പിച്ചു.മികച്ച മാഗസിന്‍ തയ്യാറാക്കിയ കുട്ടികള്‍ക്ക് സമ്മാനവിതരണവും നടത്തി.
സ്കൂള്‍തല ഗണിതമേളയില്‍ നിന്ന്