ദസറാദിനം കൊണ്ടാടി
ദസറാദിനാഘോഷങ്ങള്‍സമുചിതം കൊണ്ടാടി.കുട്ടികള്‍ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു.ദസറാദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് സി.റോഷ്ന സംസാരിച്ചു.സന്ധ്യാറാണി ടീച്ചര്‍,സുനിതടീച്ചര്‍,സന്ധ്യാഡിസൂസടീച്ചര്‍ എന്നിവര്‍ നേത്യത്വം നല്‍കി.
കൈകഴുകല്‍ദിനം ആചരിച്ചു
മഡോണസ്കൂളില് കൈകഴുകല്‍ ദിനം സമുചിതം ആചരിച്ചു.പ്രധാനാധ്യാപിക സി.റോഷ്ന നേത്യത്വം നല്‍കി.ശരീരശുദ്ധി,പരിസരശുചിത്വം,പകര്‍ച്ചവ്യാധി എന്നിവയെക്കുറിച്ചുള്ള അവബോധക്ലാസ്സും സംഘടിപ്പിച്ചു.
മാഗസിന്‍ പ്രദര്‍ശനം
ഡോ.എ.പി ജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി കുട്ടികള്‍ കലാം മാഗസിന്‍ പ്രദര്‍ശനം സംഘടിപ്പിച്ചു.മികച്ച മാഗസിന്‍ തയ്യാറാക്കിയ കുട്ടികള്‍ക്ക് സമ്മാനവിതരണവും നടത്തി.
സ്കൂള്‍തല ഗണിതമേളയില്‍ നിന്ന്