Friday, February 13, 2015

Tuesday, February 10, 2015

വിളംബരഘോഷയാത്ര



 














Platinum Jubilee വിളംബരഘോഷയാത്ര മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക സി.മരിയജീവിത,അഡ്വ.പി.വി.ജയരാജന്‍,പി.ജയചന്ദ്രന്‍,പദ്മനാഭന്‍,ഷാഹിദ യൂസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കുട്ടികളുടെ വിവിധ ഡിസ്പ്ലെ,മുത്തുകുടയുടെ അകമ്പടിയോടെഅമ്മമാര്‍,ശിങ്കാരിമേളം എന്നിവ പരിപാടികള്‍ക്കു ഭംഗിയേകി.

Friday, February 6, 2015

Metric Mela


ചങ്ങാതിക്കണക്ക്_   L .P  തലം 
3  
3 ,4 ക്ലാസ്സുകളിൽ  ഗണിതപഠനമികവ്   ലക്ഷ്യമിട്ടുകൊണ്ട് മെട്രിക് മേള സംഘടിപ്പിച്ചു.നീളം,ഭാരം ,സമയം  തുടങ്ങിയ  മെട്രിക്അളവുകൾജീവിതഗന്ധിയായി  സ്വാംശീകരിക്കുന്നതിനും  അതുമായി ബന്ധപ്പെട്ട  പഠനത്തിലേക്ക്  കുട്ടികളെ  നയിക്കുന്നതിനുമായി Feb 6ന് വിദ്യാലയത്തിൽ  മെട്രിക് മേളയുടെപ്രവർത്തനപാക്കേജുകൾ  ഫലപ്രദമായി  നടപ്പിലാക്കാൻ  സാധിച്ചു.     മെട്രിക് അളവുകളുമായി  ബന്ധപ്പെട്ട്   ഉപകരണങ്ങള്‍  നിർമ്മിക്കാനും  കൈകാര്യം ചെയ്യാനുമുള്ള

 ശേഷി ഉറപ്പിക്കാനായി ,വിവിധ അധ്യാപകരുടെ  നേതൃത്വത്തിൽ    സംഘപ്രവർത്തനങ്ങൾ ,കളികള്‍,നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി.

          ശ്രമകരമായിരിക്കുമെന്നു കരുതിയ പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പത്തിലും ആനന്ദകരമായും കുട്ടികള്‍ ഏറ്റെടുത്ത് നടത്തിയപ്പോള്‍ മേളയും ക്യാമ്പും എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനകരമായി. ബിജിടീച്ചറുടെയുംസുനിതടീച്ചറുടെയും വിദഗ്ദമായ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ട ഈ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കുനല്‍കിയത് നീളം,ഭാരം,ഉള്ളളവ്,സമയം എന്നീ മേഖലകളില്‍ ഒരിക്കലും തകര്‍ക്കാന്‍ പറ്റാത്ത ഒരു അടിത്തറയായിരുന്നു.