Friday, June 12, 2015

MATHS CLUB INAUGURATION

ഗണിതക്ലബ്ബ് ഉദ്ഘാടനം

സ്കൂള്‍ ഗണിതശാസ്ത്രക്ലബ്ബിന്‍െറ ഉദ്ഘാടനം ഒറിഗാമി വിദഗ്ധനും അധ്യാപകനുമായ സന്ദീപ് മാസ്റ്റര്‍ നിര്‍വഹിച്ചു.പരിപാടിയോടനുബന്ധിച്ച് ഗണിതരൂപശില്‍പശാലയും സംഘടിപ്പിച്ചു . പരിപാടികള്‍ക്ക് ഷീല ചാക്കോ,ഫ്ലോറന്‍സ് എന്നിവര്‍ നേത്യത്വം വഹിച്ചു.



Wednesday, June 10, 2015

HEALTH CLUB

ആരോഗ്യക്ലബ്ബ് ഉദ്ഘാടനം

സ്കൂള്‍ ആരോഗ്യക്ലബ്ബിന്‍െറ ഉദ്ഘാടനം ജനറല്‍ ആശുപത്രിയിലെ ശ്രീനിവാസന്‍ സാര്‍ നിര്‍വഹിച്ചു.മഴക്കാലരോഗങ്ങളെക്കുറിച്ചും,പ്രതിരോധമാര്‍ഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം ക്ലാസ്സെടുത്തു.സുജാതടീച്ചര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.ഇതിനോടനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനകര്‍മ്മവും നിര്‍വഹിക്കപ്പെട്ടു.


Friday, June 5, 2015

പരിസ്ഥിതിദിനം

പരിസ്ഥിതിദിന പരിപാടികള്‍ക്ക്ശാസ്ത്രക്ലബ്ബ് നേത്യത്വം വഹിച്ചു.വ്യക്ഷതൈയുടെവിതര​ണോത്ഘാടനം സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ സന്ധ്യാറാണി ടീച്ചര്‍ നിര്‍വഹിച്ചു, ദിനത്തോടനുബന്ധിച്ച് കവിതമത്സരം,പ്രസംഗമത്സരം,പരിസ്ഥിതിക്കൊരുകത്തെഴുത്ത് എന്നിവ സംഘടിപ്പിച്ചു.





Monday, June 1, 2015

SCHOOL PRAVESANOTSAVAM





















School Pravesanotsavam

സ്കൂള്‍ പ്രവേശനോത്സവം വാര്‍ഡ് കൗ​​ണ്‍സിലര്‍ ഫൗസിയ റാഷിദ് നിര്‍വഹിച്ചു.പ്രധാനാധ്യാപിക സി.റോഷ്ന,ലോക്കല്‍ മാനേജര്‍ സി.റൊസല്‍,പി.റ്റി.എ പ്രസിഡണ്ട് ജയചന്ദ്രന്‍,മറ്റ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.‍ഷീല ഡിസൂസ,ബിജി ജേക്കബ്ബ്,ഫ്ലോറന്‍സ് ​എന്നിവര്‍ സംസാരിച്ചു.