ഏഴാംതരത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 59 കുട്ടികള്‍ക്ക് വിപുലമായ യാത്രയയപ്പ് സംഘടിപ്പിച്ചു.കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.കുട്ടികള്‍ക്ക് പ്രധാനാധ്യാപിക സി. ജീവിത ഉപഹാരം നല്‍കി .ഗ്രെറ്റ ലാസറാഡോ,ഷീല ചാക്കോ,രജനി കെ ജോസഫ് എന്നിവര്‍ സംസാരിച്ചു.
ആറ് വര്‍ഷത്തെ സേവനങ്ങള്‍ക്ക് ശേഷം വടകരയിലേക്ക് സ്ഥലം മാറി പോകുന്ന പ്രധാനാധ്യാപിക സി.മരിയ ജീവിതയ്ക്ക് സ്കൂള്‍ പി.റ്റി എ, സ്റ്റാഫ്,കുട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് ഉചിതമായ യാത്രയയപ്പ് നല്‍കി.യോഗത്തില്‍ ജയചന്ദ്രന്‍,ഷാഹിദ യൂസഫ്,അബ്ബാസ്,ഷീല ചാക്കോ സി.മെറീന മേഘ,നൗറിന്‍ എന്നിവര്‍ സംസാരിച്ചു.
മൈനോരിട്ടി വിഭാഗം രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച അമ്മ അറിയാന്‍ പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ റാഷിദ് ഉദ്ഘാടനം ചെയ്തു.ബിജി ജേക്കബ്ബ്,സി.ജീവിത,രജനി കെ ജോസഫ് തുഷാര എന്നിവര്‍ സംസാരിച്ചു. രോഷിനി ടീച്ചര്‍ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.