Thursday, July 16, 2015

റംസാന്‍ റിലീഫ്

സോഷ്യല്‍ ക്ലബ്ബിന്റെ നേത്യത്വത്തില്‍ റംസാന്‍ റിലീഫ് വിതരണം സംഘടിപ്പിച്ചു.സ്കൂളിലെ നിര്‍ധനരായ അഞ്ച് കുട്ടികള്‍ക്ക് ആയിരം രൂപയും,വസ്ത്രവും,പുസ്തകവും വിതരണം നടത്തി.പരിപാടികളുടെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ റാഷിദ് നിര്‍വഹിച്ചു.സി.റോഷ്ന,ഷീല ചാക്കോ,സി.റൊസല്‍ ,ഫ്ലോറന്‍സ് എന്നിവര്‍ സംസാരിച്ചു.




Monday, July 6, 2015

School Parliament Election

School Parliament election was held on 06/07/2015.Social science club took initiative this programme.Master JISHNU JAYACHANDRAN won the election.And they take oath .Headmistress Sr.Roshna ,Tr.Sandyarani Was led the oath.

Friday, June 12, 2015

MATHS CLUB INAUGURATION

ഗണിതക്ലബ്ബ് ഉദ്ഘാടനം

സ്കൂള്‍ ഗണിതശാസ്ത്രക്ലബ്ബിന്‍െറ ഉദ്ഘാടനം ഒറിഗാമി വിദഗ്ധനും അധ്യാപകനുമായ സന്ദീപ് മാസ്റ്റര്‍ നിര്‍വഹിച്ചു.പരിപാടിയോടനുബന്ധിച്ച് ഗണിതരൂപശില്‍പശാലയും സംഘടിപ്പിച്ചു . പരിപാടികള്‍ക്ക് ഷീല ചാക്കോ,ഫ്ലോറന്‍സ് എന്നിവര്‍ നേത്യത്വം വഹിച്ചു.



Wednesday, June 10, 2015

HEALTH CLUB

ആരോഗ്യക്ലബ്ബ് ഉദ്ഘാടനം

സ്കൂള്‍ ആരോഗ്യക്ലബ്ബിന്‍െറ ഉദ്ഘാടനം ജനറല്‍ ആശുപത്രിയിലെ ശ്രീനിവാസന്‍ സാര്‍ നിര്‍വഹിച്ചു.മഴക്കാലരോഗങ്ങളെക്കുറിച്ചും,പ്രതിരോധമാര്‍ഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം ക്ലാസ്സെടുത്തു.സുജാതടീച്ചര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.ഇതിനോടനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനകര്‍മ്മവും നിര്‍വഹിക്കപ്പെട്ടു.


Friday, June 5, 2015

പരിസ്ഥിതിദിനം

പരിസ്ഥിതിദിന പരിപാടികള്‍ക്ക്ശാസ്ത്രക്ലബ്ബ് നേത്യത്വം വഹിച്ചു.വ്യക്ഷതൈയുടെവിതര​ണോത്ഘാടനം സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ സന്ധ്യാറാണി ടീച്ചര്‍ നിര്‍വഹിച്ചു, ദിനത്തോടനുബന്ധിച്ച് കവിതമത്സരം,പ്രസംഗമത്സരം,പരിസ്ഥിതിക്കൊരുകത്തെഴുത്ത് എന്നിവ സംഘടിപ്പിച്ചു.





Monday, June 1, 2015

SCHOOL PRAVESANOTSAVAM





















School Pravesanotsavam

സ്കൂള്‍ പ്രവേശനോത്സവം വാര്‍ഡ് കൗ​​ണ്‍സിലര്‍ ഫൗസിയ റാഷിദ് നിര്‍വഹിച്ചു.പ്രധാനാധ്യാപിക സി.റോഷ്ന,ലോക്കല്‍ മാനേജര്‍ സി.റൊസല്‍,പി.റ്റി.എ പ്രസിഡണ്ട് ജയചന്ദ്രന്‍,മറ്റ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.‍ഷീല ഡിസൂസ,ബിജി ജേക്കബ്ബ്,ഫ്ലോറന്‍സ് ​എന്നിവര്‍ സംസാരിച്ചു.