Friday, November 14, 2014

Parental Orientaion Class


Ward Member Smt.Fousiya Rashid
രക്ഷാകര്‍ത്തൃസമ്മേളനം

അവകാശാധിഷ്ഠിതവിദ്യാഭ്യാസം,clean school,smart school,ശിശുസൗഹൃദവിദ്യാലയം എന്നീ ആശയങ്ങള്‍ മുന്‍ നിര്‍ത്തി സ്കൂള്‍തലത്തില്‍സംഘടിപ്പിച്ച രക്ഷാകര്‍ത്തൃസമ്മേളനം വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ റാഷിദ് ഉദ്ഘാടനം ചെയ്തു. P.T.A.പ്രസിഡണ്ട് ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക സി.ജീവിത സ്വാഗതം പറഞ്ഞു.സീനിയര്‍ അധ്യാപിക ഷീല ചാക്കോ രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സ് എടുത്തു.രജനി കെ ജോസഫ്,ഷീല ഡിസൂസ എന്നീ അധ്യാപികമാര്‍ നേതൃത്വം കൊടുത്തു.സമ്മേളനത്തില്‍ 130 രക്ഷിതാക്കള്‍ പങ്കെടുത്തു.

ആധുനിക ലോകത്തിന്റെ തിക്കിലും തിരക്കിലുംപെട്ട് ഇല്ലാതാകുന്ന വരുംതലമുറയുടെ ജീവിത മൂല്യങ്ങള്‍  കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ അമ്മയുടെ അളവറ്റ സ്നേഹത്തിനേ കഴിയൂ. അധ്യയനത്തോടൊപ്പം കുട്ടികളില്‍ ശ്രദ്ധ, സ്നേഹം, സഹകരണം, കാരുണ്യം, നന്മ തുടങ്ങിയ ഗുണങ്ങള്‍ കൂടി വളര്‍ത്താന്‍ അമ്മ‌മാര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന സന്ദേശം നല്‍കി.




No comments:

Post a Comment