Saturday, January 17, 2015

        " 75 വര്‍ഷത്തെ ചരിത്രമഹിമ കൊണ്ടും,ഒട്ടേറെ അനുഭവ സാക്ഷ്യം കൊണ്ടും ജില്ലയിലെ ശ്രദ്ധേയമായ വിദ്യാലയങ്ങളിലൊന്നാ​ണ് മഡോണ സ്കൂള്‍.1939 May26ന് ആരംഭിച്ച വിദ്യാലയം കാസര്‍കോട്ടെ ജനങ്ങള്‍ക്ക് അറ്വിന്റെയും,തിരിച്ചറിവിന്റെയും പാഠങ്ങള്‍ പകര്‍ന്നു നല്‍കി.ജാതിമത ഭേദമെന്യ എല്ലാവരേയും ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ സ്കൂളിന് കഴിഞ്ഞിട്ടു​ണ്ട്.
        പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും,കലാ-കായിക,ശാസ്ത്ര മേളകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെയ്ക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയുന്നുണ്ട്.
       കഴിഞ്ഞ 75 വര്‍ഷങ്ങളായി വിദ്യാകിരണങ്ങള്‍ വിതറികൊണ്ട് ഒരു ജനതയെയാകെ പുത്തന്‍സംസ്കാരത്തിലേയ്ക്ക് നയിച്ച സ്കൂള്‍ വളര്‍ച്ചയുടെയും,കൈവരിച്ച നേട്ടങ്ങളുടേയും പട്ടിക നിരത്തുമ്പോഴും ഇനിയും കൂടുതല്‍ ഉയരങ്ങളിലേയ്ക്കും,വ്യാപ്തിയിലേയ്ക്കും കുതിക്കേ​ണ്ടതുണ്ട്,നേടിയെടുക്കണ്ട ലക്ഷ്യങ്ങളുണ്ട്.
      വിദ്യാലയത്തിന്റെ ഉന്നമനത്തിനായി വിദ്യാലയത്തെ സ്നേഹിക്കുന്ന മുഴുവന്‍ ആളുകളുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു".

No comments:

Post a Comment