Friday, November 28, 2014


അനസ്ബിന്‍
ഹരിപ്രസാദ്
സംസ്ഥാനതല ഗണിതശാസ്ത്രോത്സവത്തില്‍ സ്റ്റില്‍മോഡലില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഹരിപ്രസാദിനും,geometrical chart  ല്‍ A Grade നേടിയ അനസ്ബിന്‍ അഹമ്മദിനും മഡോണയുടെ  അഭിനന്ദനങ്ങള്‍

Friday, November 21, 2014

ക്വിസ്സ്

ഊര്‍ജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട് ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്വിസ്സ്

Thursday, November 20, 2014


ഉപജില്ലാ-ജില്ലാ ശാസ്ത്രോത്സവത്തില്‍ ഉന്നതവിജയം കരസ്ഥമാക്കിയതില്‍ കുട്ടികള്‍ ഐസ്ക്രിം കഴിച്ച് വിജയം ആഘോഷിക്കുന്നു.

Saturday, November 15, 2014

Prize Distribution





 Work-experience L.P CHAMPIONS


 Maths CHAMPIONS
Work-Experience  U.P CHAMPIONS

വിജയികളെ അനുമോദിച്ചു

ഉപജില്ലാസ്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയമേളയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ മഡോ​ണയിലെ വിദ്യാര്‍ഥികളെ പി.റ്റി.എ അനുമോദിച്ചു.വിജയികള്‍ക്കുള്ള സമ്മാനദാനം വാര്‍ഡ്കൗണ്‍സിലര്‍ ശ്രീമതി ഫൗസിയ റാഷിദ് നിര്‍വഹിച്ചു.സി.ജീവിത,ജയചന്ദ്രന്‍,ഷാഹിദ,ബിജി ജേക്കബ്ബ്തുടങ്ങിയവര്‍ സംസാരിച്ചു.

പ്രവൃത്തിപരിചയമേള-എല്‍.പി-ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

പ്രവൃത്തിപരിചയമേള-യു.പി-ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

ഗണിതശാസ്ത്രമേള-എല്‍.പി-ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

ഗണിതശാസ്ത്രമേള-യു.പി-റണ്ണേഴ്സ് അപ്പ് 

സയന്‍സ് -യു.പി-റണ്ണേഴ്സ് അപ്പ്

സോഷ്യല്‍ സയന്‍സ്-യു.പി-റണ്ണേഴ്സ് അപ്പ്

childrensday


Friday, November 14, 2014

Parental Orientaion Class


Ward Member Smt.Fousiya Rashid
രക്ഷാകര്‍ത്തൃസമ്മേളനം

അവകാശാധിഷ്ഠിതവിദ്യാഭ്യാസം,clean school,smart school,ശിശുസൗഹൃദവിദ്യാലയം എന്നീ ആശയങ്ങള്‍ മുന്‍ നിര്‍ത്തി സ്കൂള്‍തലത്തില്‍സംഘടിപ്പിച്ച രക്ഷാകര്‍ത്തൃസമ്മേളനം വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ റാഷിദ് ഉദ്ഘാടനം ചെയ്തു. P.T.A.പ്രസിഡണ്ട് ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക സി.ജീവിത സ്വാഗതം പറഞ്ഞു.സീനിയര്‍ അധ്യാപിക ഷീല ചാക്കോ രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സ് എടുത്തു.രജനി കെ ജോസഫ്,ഷീല ഡിസൂസ എന്നീ അധ്യാപികമാര്‍ നേതൃത്വം കൊടുത്തു.സമ്മേളനത്തില്‍ 130 രക്ഷിതാക്കള്‍ പങ്കെടുത്തു.

ആധുനിക ലോകത്തിന്റെ തിക്കിലും തിരക്കിലുംപെട്ട് ഇല്ലാതാകുന്ന വരുംതലമുറയുടെ ജീവിത മൂല്യങ്ങള്‍  കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ അമ്മയുടെ അളവറ്റ സ്നേഹത്തിനേ കഴിയൂ. അധ്യയനത്തോടൊപ്പം കുട്ടികളില്‍ ശ്രദ്ധ, സ്നേഹം, സഹകരണം, കാരുണ്യം, നന്മ തുടങ്ങിയ ഗുണങ്ങള്‍ കൂടി വളര്‍ത്താന്‍ അമ്മ‌മാര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന സന്ദേശം നല്‍കി.




Monday, November 10, 2014

ഉണര്‍ത്തുപാട്ട് ക്യാമ്പ്

സാക്ഷരവുമായി ബന്ധപ്പെട്ട് നടന്ന ഉണര്‍ത്തുപാട്ട്ക്യാമ്പ്- നാടന്‍കളികളും സര്‍ഗാത്മകകളികളും,അക്ഷരപാട്ടും,കഥാകേളിയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ചു. ക്യാമ്പ് പ്രധാനാധ്യാപിക സി.മരിയ ജീവിത ബലൂണ്‍പറത്തി ഉദ്ഘാടനം ചെയ്തു.പരിപാടികള്‍ക്ക് സുജാത ടി വി ,.രജനി കെ ജോസഫ് എന്നിവര്‍

നേതൃത്വം നല്‍കി.

 

 


 






















Thursday, November 6, 2014

 വാതകത്തിന്റെ സവിശേഷതകള്‍ കുട്ടികള്‍ ബലൂണ്‍ വീര്‍പ്പിച്ച് നിരീക്ഷിച്ച് കണ്ടെത്തുന്നു.