Wednesday, September 24, 2014
Tuesday, September 23, 2014
Monday, September 22, 2014
സ്കൂള്‍ ഹാള്‍ ഉദ്ഘാടനം
പുതിയതായി പണിത സ്കൂള്‍ ഹാളിന്റെ ഉദ്ഘാടനം പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി.ആന്‍സില്ല എ.സി നിര്‍വഹിച്ചു.യോഗത്തില്‍ പ്രധാനാധ്യാപിക സി.ജീവിത അധ്യക്ഷത വഹിച്ചു.പ്രോവിന്‍ഷ്യല്‍ സെക്രട്ടറി സി.മേരിയന്‍, ബേര്‍സര്‍ സി.മരിയ ഷീന എന്നിവര്‍ സംബന്ധിച്ചു. മാനേജ്മെന്‍റ്റിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
Thursday, September 18, 2014
sept18 -ലോകമുളദിനം
പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ഇതൊരു ഏകപുഷ്പിയാണ്. ഇതിലെ ഏറ്റവും വലിയ ഇനമായ ഭീമൻ മുളകൾക്ക് 80 അടിയോളം ഉയരമുണ്ടാകും[1].ഇതിൽ ചില ഇനങ്ങൾ എല്ലാ വർഷവും പുഷ്പിക്കുമെങ്കിലും ചിലവ ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കാറുള്ളൂ[2].
ഇളംപച്ച നിറത്തിലുള്ള ഇവയുടെ പൂക്കൾ വളരെ ചെറുതാണ്. മുളയുടെ ഫലത്തിന്
ഗോതമ്പുമണിയോടാണ് കൂടുതൽ സാദൃശ്യം. പൂക്കുന്നതിനും രണ്ടുവർഷം മുമ്പ് തന്നെ
മൂലകാണ്ഡത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും തന്മൂലം പുതു മുളകൾ
നാമ്പിടാതിരിക്കുകയും ചെയ്യും. സാധാരണ ഒരു മുളയ്ക്ക് 80 മീറ്റർ വരെ നീളവും
100 കിലോവരെ ഭാരവും കാണപ്പെടുന്നു[3].
ഉപയോഗങ്ങൾ
വാണിജ്യപരമായി വളരെയേറെ ഉപയോഗങ്ങളുള്ള ചെടിയാണിത്.- കടലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു[5].
- പന്തലിനു കാൽ നാട്ടുവാൻ
- കെട്ടിടനിർമ്മാണത്തിലും മറ്റും താൽക്കാലികമായ താങ്ങുകളായി.
- ഓടക്കുഴൽ നിർമ്മാണം (ഈറ്റ ഉപയോഗിക്കുന്നു.)
- കൊട്ടകൾ നിർമ്മിക്കാൻ
- ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ മുളയുടെ തളിര് ഭക്ഷണമായി ഉപയോഗിക്കുന്നു.
- മുളയുടെ കൂമ്പ് അച്ചാറിന് ഉപയോഗിക്കുന്നു.
- മുളയരി വളരെ ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്.
- വള്ളം ഊന്നുന്നതിന് മുളയുടെ കഴുക്കോൽ ഉപയോഗിക്കുന്നു. (ആഴം കൂടിയ നദികളിലും, കായലിലും സഞ്ചരിക്കുന്ന വലിയ വള്ളങ്ങൾ വലിയ കഴുക്കോൽ വെള്ളത്തിനടിയിൽ മണ്ണിൽ ആഴ്ത്തി അതിൽ പ്രയോഗിക്കുന്ന ബലം കൊണ്ടാണ് സഞ്ചരിക്കുന്നത്.)
- മുളയുടെ വർഗ്ഗത്തിൽപ്പെട്ട ഇല്ലി ഏണിക്ക് ഉപയോഗിക്കുന്നു.
Tuesday, September 16, 2014
SEPTEMBER16-OZONE DAY
സെപ്റ്റംബര്‍ 16 ന് ലോക ഓസോണ്‍ ദിനം
വീണ്ടും കടന്നു വരികയാണ് . ലോകത്തെല്ലായിടത്തും ശാസ്ത്രജ്ഞര്‍
ഭൂമിയുടെ വാതകാവരണത്തിന് വരുന്ന കേടു പാടുകളെ കുറിച്ച്
നിരീക്ഷണത്തിലേര്‍പ്പെടുകയും അത് മൂല മുണ്ടാകുന്ന പ്രയാസങ്ങളെ കുറിച്ച്
പഠിക്കുകയും ചെയ്യുന്നു . ഓസോണ്‍ കുടയില്‍ വിള്ളലുണ്ടാകുന്നതിനെ കുറിച്ചും
മുന്കരുതലിനായി ശ്രെദ്ധിക്കേണ്ട മലിനീകരണ നിയന്ത്രണങ്ങളെ കുറിച്ചുമുള്ള ബോധ
വല്കരണമാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത് . 1987 -ല്‍ മോണ്ട്രിയലില്‍
നടന്ന ഉടന്ബടിയുടെ സ്മരണാര്‍ഥം ഈ ദിന മാചരിക്കാന്‍ 1994
ഡിസംബര്‍ 19 ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ വിളംബരം ചെയ്യുകയായിരുന്നു
Friday, September 5, 2014
Teachers Day
അധ്യാപകദിനം വിപുലമായി ആചരിച്ചു.അധ്യാപകര്‍ക്കായി പരിശുദ്ധകുര്‍ബ്ബാനയും ബലിയര്‍പ്പണവും നടത്തി.പ്രധാനാധ്യാപിക സി.ജീവിത അധ്യാപകര്‍ക്കായി വിഭവസമൃദ്ധമായ സദ്യയും സമ്മാനങ്ങളും നല്‍കി .കുട്ടികളുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് ഗുരുവന്ദനം നല്‍കി.ഒപ്പം പൂച്ചെണ്ടുകള്‍ നല്‍കി ആചരിച്ചു.
Onam Celebrations
സ്കൂള്‍തല ഓണാഘോഷപരിപാടി ലോക്കല്‍ മാനേജര്‍ സി.മരിയ ജീവിത ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ വിവിധകലാപരിപാടികള്‍ അവതരിപ്പിച്ചു.അധ്യാപകരുടെ നേതൃത്വത്തില്‍ പൂക്കളം തയ്യാറാക്കി.കുട്ടികള്‍ക്ക് വിവിധ ഓണകളികളും സംഘടിപ്പിച്ചു.വിഭവസമൃദ്ധമായ ഓണസദ്യയും നല്‍കി.
Wednesday, September 3, 2014
Subscribe to:
Posts (Atom)