പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ഇതൊരു ഏകപുഷ്പിയാണ്. ഇതിലെ ഏറ്റവും വലിയ ഇനമായ ഭീമൻ മുളകൾക്ക് 80 അടിയോളം ഉയരമുണ്ടാകും[1].ഇതിൽ ചില ഇനങ്ങൾ എല്ലാ വർഷവും പുഷ്പിക്കുമെങ്കിലും ചിലവ ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കാറുള്ളൂ[2].
ഇളംപച്ച നിറത്തിലുള്ള ഇവയുടെ പൂക്കൾ വളരെ ചെറുതാണ്. മുളയുടെ ഫലത്തിന്
ഗോതമ്പുമണിയോടാണ് കൂടുതൽ സാദൃശ്യം. പൂക്കുന്നതിനും രണ്ടുവർഷം മുമ്പ് തന്നെ
മൂലകാണ്ഡത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും തന്മൂലം പുതു മുളകൾ
നാമ്പിടാതിരിക്കുകയും ചെയ്യും. സാധാരണ ഒരു മുളയ്ക്ക് 80 മീറ്റർ വരെ നീളവും
100 കിലോവരെ ഭാരവും കാണപ്പെടുന്നു[3].
ഉപയോഗങ്ങൾ
വാണിജ്യപരമായി വളരെയേറെ ഉപയോഗങ്ങളുള്ള ചെടിയാണിത്.- കടലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു[5].
- പന്തലിനു കാൽ നാട്ടുവാൻ
- കെട്ടിടനിർമ്മാണത്തിലും മറ്റും താൽക്കാലികമായ താങ്ങുകളായി.
- ഓടക്കുഴൽ നിർമ്മാണം (ഈറ്റ ഉപയോഗിക്കുന്നു.)
- കൊട്ടകൾ നിർമ്മിക്കാൻ
- ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ മുളയുടെ തളിര് ഭക്ഷണമായി ഉപയോഗിക്കുന്നു.
- മുളയുടെ കൂമ്പ് അച്ചാറിന് ഉപയോഗിക്കുന്നു.
- മുളയരി വളരെ ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്.
- വള്ളം ഊന്നുന്നതിന് മുളയുടെ കഴുക്കോൽ ഉപയോഗിക്കുന്നു. (ആഴം കൂടിയ നദികളിലും, കായലിലും സഞ്ചരിക്കുന്ന വലിയ വള്ളങ്ങൾ വലിയ കഴുക്കോൽ വെള്ളത്തിനടിയിൽ മണ്ണിൽ ആഴ്ത്തി അതിൽ പ്രയോഗിക്കുന്ന ബലം കൊണ്ടാണ് സഞ്ചരിക്കുന്നത്.)
- മുളയുടെ വർഗ്ഗത്തിൽപ്പെട്ട ഇല്ലി ഏണിക്ക് ഉപയോഗിക്കുന്നു.
No comments:
Post a Comment